Thursday, December 14, 2006

വയല്‍ച്ചുള്ളി

വയല്‍ച്ചുള്ളി

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു ചെടി . രണ്ടു രണ്ടര അടി ഉയരത്തോളം വളരും. മൃദുവായ തണ്ടാണ്‌. മുള്ളുകളുണ്ട്‌.

അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന്‌ വളരെ ഫലപ്രദമാണ്‌



Monday, December 11, 2006

സൂ,പാടത്താളിയും (ഇതിന്റെ മറ്റൊരു പേര്‌ പാടക്കിഴങ്ങ്‌ എന്നാണ്‌)താളിയായി ഉപയോഗിക്കുന്നുണ്ടായിരിക്കാം അറിയില്ല,

എന്നാല്‍ സാധാരണ താളിയായി ഉപയോഗിക്കുന്നത്‌ ചെമ്പരുത്തിയുടെ ഇല, അല്ലെങ്കില്‍ വെള്ളില- (അമ്മ കറുത്തത്‌ മോളു വെളുത്തത്‌ മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ്‌ ഇവയുടെ പടം ദെ

aiviraLan thaaLi




Vellila the plant with green mature leaves (mother), white more beautiful tender leaves (daughter), and the most beautiful flower (daughter's daughter)

Sunday, December 10, 2006

പാഠാ , പാടത്താളി

പാഠാ എന്നു സംസ്കൃതത്തിലും, പാടത്താളി എന്നു മലയാളത്തിലും പറയുന്ന ഒരു വള്ളിച്ചെടിയുണ്ട്‌.

ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ്‌ നീരെടുത്ത്‌ അല്‍പസമയം വച്ചാല്‍ അതു കൊഴുത്ത്‌ ആദ്യം കഞ്ഞിവെള്ളം പോലെയാകുകയും പിന്നീട്‌ കട്ടിയായിത്തീരുകയും ചെയ്യും.ഈ പ്രത്യേകതകാരണം ഇത്‌ കുട്ടികള്‍ക്ക്‌ വയറിളക്കം പോലെയുള്ള അസുഖം വരുമ്പോള്‍ നാട്ടുചികില്‍സയിലുപയോഗിച്ചിരുന്നു.

എങ്കില്‍ ആ ചെടി ഏതാണെന്നറിയണ്ടേ?




Saturday, December 09, 2006

അര്‍ശസ്സിന്റെ അസുഖമുള്ളവര്‍ക്ക്‌ ഒരു വലിയ വിഷമമുണ്ടാക്കുന്നതാണ്‌ കോഴിയിറച്ചി കഴിച്ചാല്‍ അസുഖം കൂടും എന്നത്‌. അവര്‍ക്കൊരു സന്തോഷവര്‍ത്തമാനം തരട്ടേ?

ആനച്ചുവടി എന്ന ചെടി സമൂലം എടുത്ത്‌ കൂട്ടാനുണ്ടാക്കുന്ന അരപ്പില്‍ ചേര്‍ക്കുക. എന്നാല്‍ രക്തം പോക്കുണ്ടാവുകയില്ല. അതുകൊണ്ട്‌ ആ കോഴിയിറച്ചിയുടെ കോഴിത്തം പോകുമോ എന്നൊന്നും എന്നോടു ചോദിക്കല്ലേ.

ഇനി ഏതാണ്‌ ആനച്ചുവടി എന്നു കാണിച്ചു തരാം. നിലത്തു പറ്റി പരന്നു കിടക്കുന്ന രീതിയില്‍ ഇലകളുള്ള താഴെ കാണുന്നതാണ്‌ അവന്‍

Monday, December 04, 2006

ആവണക്ക്‌

ആവണക്ക്‌ മൂന്നു തരത്തില്‍ എന്റെ അറിവില്‍ ഉണ്ട്‌.

വെളുത്തത്‌, കറുപ്പ്‌, ചുവപ്പ്‌. പിന്നീടുള്ളത്‌ കടലാവണക്ക്‌ അതിന്‌ പേരു കൊണ്ട്‌ മാത്രമെ ഇതിനോട്‌ സാമ്യമുള്ളു.

വെളുത്താവണക്കിന്റെ തണ്ടും , ഇലയും, കായയും എല്ലാം നല്ല ഇളം പച്ച നിറം ആയിരിക്കും, കറുപ്പിന്റെ തണ്ടും , ഇലയും കായയും ഒരു നീല നിറം കലര്‍ന്നതായിരിക്കും, ചുവപ്പിന്റെ അതുപോലെ ചുവപ്പും. പൂവിന്‌ മഞ്ഞ നിറം. കുലകളായി ഉണ്ടാകുന്നു.മരുന്നിനുപയോഗയോഗ്യം വെളുത്തതാണ്‌.

മഞ്ഞപ്പിത്തത്തിന്‌ ( - surgical jaundice ന്‌ അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന്‌ വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു. അരച്ചു കൊടുക്കുന്ന മരുന്നുകള്‍ പലതുണ്ടെങ്കിലും - കീഴാര്‍നെല്ലി, ചെറുകറുക തുടങ്ങി- ഇതു വളരെ ശ്രേഷ്ഠമാണ്‌. മഞ്ഞപ്പിത്തത്തിന്റെ വാക്ക്സിനേഷന്‍ തുടങ്ങി പലതും ആലോചിക്കുമ്പോള്‍ നമ്മുടെ പഴയ അറിവുകള്‍ ഒന്നോര്‍ക്കുന്നത്‌ നന്നായിരിക്കും


VeluththaavaNakk - used as medicine















Aavanakk Karupp see the bluish tinted stem and leaves




Aavanakk Karupp













AavaNakk chuvapp








ila